Monday 23 May 2011

plastic bottle art

കീചേരിയുടെ ഇതിഹാസം

മാക്കൊണ്ടോവിനും, തസ്രാക്കിനും പറയാന്‍ ഒരിതിഹാസമുന്ടെങ്ങില്‍ തീര്‍ച്ചയായും, കേചേരിയെന്ന ഈ നീചമായ ഗ്രാമത്തിനും ഒരിതിഹാസമുണ്ടായിരിക്കും. അതടയാളപ്പെടുത്തി വെക്കാന്‍ ഉളുപ്പില്ലാത്ത ഒരു ചരിത്രകാരന്‍ ഉണ്ടായിരിക്കണമെന്ന് മാത്രം!!
വടകരയില്‍ നിന്നും വയനാട്ടിലേക്കുള്ള എന്‍റെ യാത്രകളില്‍ പലപ്പോഴും കേച്ചേരിയില്‍ ഇറങ്ങണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തോ അവിടെയെത്തുമ്പോള്‍ അന്തരീക്ഷത്തിനു വല്ലാത്ത ഒരു മാറ്റം ഉണ്ടാകുന്നതും വല്ലാത്ത ഒരുതരം മൃത നഗരത്തിന്റെ ശൂന്യത അതിനെ വലയം ചെയ്തു നില്‍ക്കുന്നതായും എനിക്ക് തോന്നിയിട്ടുണ്ട്. എല്ലായ്പ്പോഴും ഒരേ ആളുകള്‍ തന്നെ ഒരേ പൊസിഷനില്‍ നില്‍ക്കുകയോ ഇരിക്കുകയോ പിരുപിറുക്കുകയോ ചെയ്യുന്നത് വിചിത്രമായി തോന്നിയിരുന്നു, ഒടുവില്‍ ഒരാഴ്ച അവധി എടുത്ത് കേച്ചേരിയുടെ രഹസ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പിരുപിറുക്കുന്ന രൂപങ്ങളിലോന്നിന്റെ അടുത്തുകൂടി അവനറിയാതെ അവന്റെ ജല്പനങ്ങളുടെ പൊരുളറിയാന്‍ ഞാന്‍ ശ്രമിച്ചു. പരസ്പര ബന്ധമില്ലാതതെങ്കിലും അത് വളരെ വ്യക്തമായ പരാതികളോ, പ്രാര്‍ത്ഥനകളോ അല്ലെങ്കില്‍ ആത്മഗതങ്ങലോ ആയിരുന്നു. അത് താഴെ വിവരിക്കുന്ന പ്രകാരം പോകുന്നു.
' എവിടെയാണ് പിഴച്ചുപോയത് എന്‍റെ ഗുളികാ, ശനിയുടെ അപഹാരം നാല്പതു വയസ്സോടെ തീരുമെന്നല്ലേ അമ്മാവന്‍ ഗണിച്ചു പറഞ്ഞത്?! പിഴയ്ക്കാത്ത ആ പ്രവചനങ്ങള്‍ മരുമകന്റെ കാര്യത്തില്‍ പിഴച്ചു പോയോ?! അതോ എന്നെ വിടാതെ പിടികൂടിയ ഗുളികാ, ആ പ്രവചനങ്ങളുടെ പോറുതിയില്‍ നിന്നും നീ എന്നെ വഴി തിരിച്ചു നടത്തുന്നതോ? അമ്മാവനോട് വൈരാഗ്യമുണ്ടെങ്കില്‍ നീ നിന്‍റെ അനന്തമായ ഭാവനാ വിലാസ രീതികളാല്‍ അദ്ദേഹത്തെ കൈകാര്യം ചെയ്‌താല്‍ പോരെ? പകരം അദ്ദേഹത്തിന്റെ തൊണ്ടയില്‍ ഒരു ഞണ്ടിനെ ഇറുക്കി നിറുത്തിയിട്ടു നീ എന്‍റെ പിന്നാലെ കൂടിയതെന്തിനു? ഞാന്‍ നിന്നെ വിശ്വസിക്കാതിരുന്നിട്ടോ? നിന്നെ വിശ്വസിചിട്ടില്ലെങ്കിലും ഒരിക്കലും തള്ളി പറയുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ലല്ലോ? കള്ള് ഷാപ്പുകളിലെ സിരകളില്‍ ബഹളം നുരയുന്ന രാവുകളില്‍ സംഭാഷണ മധ്യേ നിന്നെയും നര്‍മത്തോടെ നുണഞ്ഞുവെങ്കില്‍ അത് കള്ളിന്റെ ലഹരിയാല്‍ മാത്രമായിരുന്നെന്ന് നിനക്കൂഹിച്ചു കൂടെ? അല്ലെങ്കില്‍ തന്നെ ആ ബഹളങ്ങള്‍ക്കിടയില്‍ അത്തരം നര്‍മ ഭാഷണങ്ങള്‍  ആര് കേട്ടിരിക്കുന്നു. കേട്ടാല്‍ തന്നെ ആര് ഓര്‍ത്തു വെച്ചിരിക്കുന്നു! അതെല്ലാം എന്‍റെ വെറും ആത്മ ഭാഷണങ്ങള്‍ മാത്രമായിരുന്നില്ലേ !നിന്നെ പോലൊരു ഗൌരവക്കാരന് ഓര്‍ത്തിരിക്കാനും പകരം വീട്ടാനും മാത്രം അതിലെന്തിരിക്കുന്നു?
എന്‍റെ ഗുളികാ നീ എന്തിനു എന്നെ ഇങ്ങനെ ചുഴറ്റി എറിഞ്ഞു!! അഞ്ചു വര്ഷം മുന്‍പ് എന്‍റെ മേഡ് ഇന്‍ ചൈന മൊബൈല്‍ ഫോണില്‍ കയറിക്കൂടിയത് മുതല്‍ നീ എന്നെ വീഴ്ത്താത കുഴികളുണ്ടോ! നിനക്ക് എന്താനത്തില്‍ നിന്നും ലാഭം? നിന്‍റെ കീര്‍ത്തി മങ്ങുകയല്ലാതെ ഏതെങ്കിലും തരത്തില്‍ ശോഭിക്കുമെന്ന് നീ കരുതുന്നുണ്ടോ? ....

കുഴിവയലില്‍ കണ്ണന്‍ പകര്‍ന്നു തന്ന വാറ്റിന്റെ ഉന്മാദ ലഹരിയില്‍, എന്‍റെ എരിയുന്ന അടിവയറിനെ ആശ്വസിപ്പിക്കാന്‍ നീ കുടിയിരുന്ന ആലമരത്തിന്റെ ചോട്ടില്‍ ഞാന്‍ മൂത്രമൊഴിച്ചപ്പോള്‍ സത്യമായിട്ടും എന്‍റെ ഗുളികാ, നിന്‍റെ നേര്‍ക്കല്ല ഞാന്‍ ചുടുനീരിന്റെ നേര്‍വര പായിച്ചിരുന്നത്. മറിച്ച് നീ കാവലിരിക്കുന്ന വല്യച്ചന്‍ ആണിയിലടിച്ചു ആവാഹിച്ചിരുത്തിയ യക്ഷികളുടെ മേലാണ് ഞാന്‍ മൂത്രമൊഴിച്ചിരുന്നത്. ഉറക്കാത്ത കാള്‍ ചുവടുകളുമായി, ചിതറിയ ചിന്തകളുമായി ഞാന്‍ വേച്ചു വേച്ചു വീടണയുമ്പോള്‍ അവറ്റകളുടെ കിലുങ്ങുന്ന അടക്കിപ്പിടിച്ച ചിരി എന്നെ അരിശം കൊള്ളിച്ചിരുന്നു.

നിഴലും നിലാവുമില്ലാത്ത ഇരുട്ടില്‍  ആലമരത്തിന്റെ തടിയില്‍ പറ്റിപ്പിടിച്ചിരുന്ന വലിയ ഉണങ്ങിയ ഇലകള്‍ക്കിടയില്‍ തിളങ്ങുന്ന പല്ലുകളും , ദാഹാര്തമായ ചുണ്ടുകളും കാണുമ്പോള്‍, അമര്തിപിടിക്കുന്ന ഇളിയും ഞരക്കങ്ങളും കേള്‍ക്കുമ്പോള്‍ എന്‍റെ അടിവയറ്റില്‍ ഒരു എരിച്ചില്‍ വന്നിരുന്നു. നിനക്കായി അമ്മായി കത്തിച്ചു വെക്കാറുള്ള കല്‍ വിളക്കിന്‍ സ്ഥാനം മനസ്സിലോര്‍ത് അതില്‍ ചുടുനീര് തെറിക്കാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രമിച്ചിരുന്നത് നീയും ശ്രദ്ധിച്ചിരിക്കുമല്ലോ. കൂരിരുട്ടിലും ഒരു ഉണങ്ങിലയുടെ പിറകില്‍ നിന്നും വന്ന ഒരു കൂതിചിയുടെ ചിരി വെളിച്ചത്തില്‍ എന്ന വറ്റിയ കല്‍വിളക്കില്‍ ഒരു ചത്ത പാറ്റയെ കണ്ടു ഞാനതിനെ എടുത്തു കളഞ്ഞതും നിന്നോടുള്ള മമത കൊണ്ട് മാത്രമായിരുന്നില്ലേ! എന്നിട്ടും നീ എന്തിനു എന്‍റെ പിറകെ കൂടി എന്നെ ഇങ്ങനെ നാരകീയമായ പീടനങ്ങളിലേക്ക് വലിച്ചെറിയുന്നു.?!!
ഒരു പക്ഷെ ഞാന്‍ അവിടെ തന്നെ മൂതമോഴിക്കാന്‍ നിന്നത് നീ കുടിയിരിക്കുന്ന പറമ്പിന്റെ ഇടവലത്തെ സരോജം അവളുടെ ജാരനെ പ്രാപിക്കാന്‍ വേണ്ടി ഇറങ്ങിവരുന്ന സമയം നോക്കിയായിരുന്നെന്നു നിനക്കറിയാമായിരുന്നോ? അതൊളിച്ചു നോക്കിയാല്‍ എനിക്ക് കിട്ടുന്ന ആത്മ സംതൃപ്തിയില്‍ നീ അസൂയാലുവാകുന്നതെന്തിനു? എന്‍റെ നിര്‍വൃതി എന്നെ വിളിച്ചറിയിക്കുന്ന ആ ശരീര ഭാഗം നിനക്കുമുണ്ടോ?!! എന്‍റെ മൊബൈല്‍ ഫോണിലേക്ക് നിന്‍റെ വിശ്വരൂപത്തെ  (അതോ ഏതെങ്കിലും അവതാരതെയോ )  പ്രവേശിപ്പിച്ച അതെ നാള്‍, അത് പോലെയുള്ള ഒരു ശ്രാദ്ധ നാളില്‍, പുഴയില്‍ ചാടി മരിച്ച ഇളയമ്മയുടെ ചിരിയും ഇലകള്‍ക്കിടയില്‍ നിന്നും ഒരു നാള്‍ ചിതറി വീഴുമോ?

കാണാന്‍ അത്ര സുന്ദരിയല്ലതിരുന്ന ഇളയമ്മ എങ്ങിനെയോ കെട്ടാനാള് വരാതെ പുരനിറഞ്ഞു നിന്നുപോയി. ഒരു ശ്രാദ്ധ നാളില്‍ അടുക്കളയില്‍ പഴുക്കാന്‍ വെച്ചിരുന്ന മാമ്പഴം മോഷ്ടിക്കാന്‍ പോകുകയായിരുന്ന എന്നെ വടക്ക്യാകത് നിന്നും ചാടിവീണ വാല്യക്കാരന്‍ ചെക്കന്‍ ഞെട്ടിച്ചു കളഞ്ഞു. ഭയത്താല്‍ വിചിത്രമായ ഒരു ശബ്ദം പുറപ്പെടുവിച്ചു അവന്‍ ഓടിമറഞ്ഞു. വടക്യകത്തു നിന്നും പുറത്തു ചാടിയ വലിയ മുലകള്‍ക്ക് മേലെ മുടിയും തുണിയും വാരിച്ചുറ്റി , പൂര്തീകരിക്കാത്ത കാമ ദാഹത്തിന്റെ  ഞരക്കത്തോടെ പല്ല് ഇറുമ്മികൊണ്ട് ഇളയമ്മ ഇരുടിലേക്ക് വലിയുന്നത് ഒരു മിന്നായം പോലെ ഞാന്‍ കണ്ടു. പിറ്റേന്ന് ബലി ഇടുന്നതിന്നിടയിലാണ് തെക്കേ പുഴയില്‍ ഇളയമ്മ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന കാര്യം കുട്ടികള്‍ ഓടി വന്നു പറഞ്ഞത്. അതെല്ലാമോര്‍ക്കുമ്പോള്‍ എന്‍റെ അടിവയറ്റില്‍ ഒരു എരിചിലാണ്.....

....നാട്ടപ്പാതിരയില്‍ നാട്ടുവെളിച്ചത്തില്‍, സരോജതിന്റെ  നീലനിറമുള്ള അടിപ്പാവാട ചുരുണ്ട് മുകളിലോട്ടു കയറിപോകുകയും അതിനു താഴെ ഒരിളം നിലാവ് ഉദിച്ചുവരുന്നതും കാണുമ്പോള്‍ എന്‍റെ അടിവയറ്റിനൊരു ആശ്വാസം തോന്നിയിരുന്നു. ഒരുനാള്‍ സരോജവും ആലമരത്തിന്റെ വലിയ ഉണങ്ങിയ ഇലകള്‍ക്ക് പിന്നില്‍ വന്നു ഒളിച്ചിരിക്കുമോ ?
കേച്ചേരിയുടെ ആത്മഗതങ്ങള്‍ എന്‍റെ തന്നെ വിലാപമായി മാറുന്നത് ഞാനറിഞ്ഞു. എന്‍റെ ഇതുവരെയ്ല്ല ജീവിത യാത്രയില്‍ ഞാന്‍ ചെയ്ത പാപങ്ങളെല്ലാം നിന്‍റെ കളികളായിരുന്നോ?!
ആദ്യമായി ചാരായ ഷാപ്പില്‍ കയറിയപ്പോള്‍ പുഴുങ്ങിയ മുട്ടയുടെ വെള്ളയും മഞ്ഞയും ചേരുന്ന ഭാഗത്ത് ഒരു കോഴിക്കുഞ്ഞിന്റെ കരച്ചില്‍ നീല നിറത്തില്‍ കല്ലിച്ചു കിടന്നത് കണ്ടു മുട്ടയും പട്ടയുമുപെക്ഷിച്  കരഞ്ഞു കൊണ്ട് പുറതെക്കൊടിയ എന്‍റെ മനസ്സ് നിനക്കരിയാമായിരുന്നില്ലേ എന്‍റെ ഗുളികാ..എന്നിട്ടും എന്തിനു നീയിതെല്ലാം എന്നെക്കൊണ്ട്.....??!!

കേച്ചേരിയുടെ കാവലാളായ, കാരുണ്യ മൂര്തികളായ രണ്ടമ്മമാരെയും ഞാന്‍ അവഗണിച്ചു. കടവന്നൂര്‍   അമ്മയും കാവിലുംപാറ ഭഗവതിയും.
വേനലവധി ദിവസങ്ങളിലൊന്നില്‍ കേച്ചേരിയുടെ പൊതു മൈതാനത് തമ്പടിച്ചിരുന്ന നാടോടികള്‍ സൈക്കിള്‍ യജ്ഞം നടത്തുന്ന താല്‍കാലികമായി കെട്ടിപ്പൊക്കിയ തട്ടകത്തില്‍, 'മേലെ പൂമാല, താഴെ തെന്ചോല...'എന്ന പാടിനോപ്പം നീല ചുരുക്കുകള്‍ ഉള്ള പാവാടയ്ക്കിടയിലൂടെ വെളുത്ത തുടകള്‍ കാട്ടി 'കുമാരി സച്ചു' മാദക നൃത്തം ചവിട്ടിയപ്പോള്‍ കേചെരിക്കാരുടെ വിടര്‍ന്ന ലൈംഗിക ത്രിഷ്ണയ്ക്കിടയില്‍ ഞാനും കയറികൂടി.
ചമ്പ വാസു നിരങ്ങി നിരങ്ങി വന്നു എന്‍റെ കൈവെള്ളയില്‍ ചൊരിഞ്ഞു അവനോടൊപ്പം ചെല്ലാന്‍ ആംഗ്യം കാണിച്ചു. കാവിലും പാറ കാവിന്റെ ഇരുളില്‍ എനിക്ക് മുന്‍പില്‍ കുനിഞ്ഞിരുന്ന അവന്‍ പുതിയ സുഖങ്ങളുടെ പരുദീസയിലേക്ക് എന്നെ ഉയര്തിക്കൊണ്ടുപോയപ്പോള്‍ എന്‍റെ ഗുളികാ നിനക്ക് എന്തെങ്കിലും ദ്രിഷ്ടാന്തം കൊണ്ട് എന്നെ വിലക്കാംആയിരുന്നില്ലേ?

സൈകില്‍ യജ്ഞം തീരുന്നതിന്റെ തലേന്ന് ഒരു അപകടത്തില്‍ കുമാരി സച്ചു വിട പറഞ്ഞപ്പോള്‍, കാലിലെ രോമം വടിച്ചു കളഞ്ഞു മുലവെച്ചു കെട്ടിയാടിയ ഗോപാലന്‍ എന്ന സത്യം ഉയര്‍ന്നു പൊങ്ങിയ നീല ചുരുക്കുകള്‍ക്ക് അടിയിലൂടെ തെളിഞ്ഞു വന്ന നിലാവ് പോലെ കേചെരിക്കാര്‍ക്ക് വെളിവായി. എന്‍റെ അടിവയറ്റില്‍ എരിചിലിന്റെ തുടക്കം അങ്ങിനെ ആയിരുന്നു...
കേചെരിയിലെ യോഗ്യന്മാരുടെയും പകല്‍ മാന്യന്മാരുടെയും പട്ടിക ചമ്പ വാസുവിന്റെ തൊണ്ടയിലെ വഴുവഴുപ്പിനിടയിലൂടെ പുറത്തു വന്നപ്പോള്‍ ഞാന്‍ അമ്പരന്നു. കേച്ചേരിയുടെ ശബ്ദവും വെളിച്ചവുമായിരുന്ന ബാലന്റെ ഡി എസ്‌ എസ്‌ എന്നെഴുതിയ മൈകിന്റെ പിറകിലുരുന്നു ജന്മി നാടുവാഴിതതിനെതിരെ പട പൊരുതിയതിന്റെ വീരേതിഹാസങ്ങളും, ചൂഷണ രഹിതമായ ലോകം പടുതുയര്താനുള്ള പദ്ധതികളും ആവേശകരമായി വിളിച്ചു പറയുന്ന ഭാസ്കരന്‍ മാസ്റെര്‍! കോ ലീ ബീ സഖ്യത്തിന്റെ മൂരാച്ചി സര്കാരിനെതിരെ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന നാട്ടുകാരുടെ പ്രിയങ്കരനായ രാഘവേടന്‍! ഡി എസ്‌ എസ്സിന്റെ തന്നെ ഉടമയായ ബാലന്‍, നാട്ടിലെ പ്രധാന കച്ചവട പ്രമാണിയായ കണ്ടത്തില്‍ അമ്മെദ് ഹാജി........എന്‍റെ ഗുളികാ, നീ അവരെയൊന്നും വെറുതെ വിട്ടില്ലെന്നോര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ അല്പം ഒരാശ്വാസം തോന്നുന്നുണ്ട്. വാസുവിന്റെ വിചിത്രമായ താല്പര്യങ്ങള്‍ക്ക് ശാസ്ത്രീയ വിശദീകരണം നല്‍കിയത് എന്‍റെ റേഷന്‍ കടക്കാരനായ സുഹൃത്ത് ശ്രീധരനാണ് .'ഓന്റെ തൊണ്ടയില്‍ മുടി വളരുന്നുണ്ട്, അത് കൊണ്ടാ മോന്ത്യാവുംബം ഒന് ഈ ഒരു ബിചാരം ബെരുന്നത് '. ശ്രീധരന്‍ വിശദീകരിച്ചു.....

കടവന്നൂരെ തിറയാട്ടങ്ങളില്‍ നാരു പണിക്കരിലൂടെ ദൃഷ്ടാന്തങ്ങള്‍ ഒന്നും   കാണിക്കാതെ , എന്‍റെ ഗുളികാ, നീ ഇരകളുടെ മേല്‍ ചാടി വീണു പൊടുന്നനെ അവരെ അമ്പരപ്പിച്ചു. മകര നിലാവ് കേച്ചേരിയുടെ ഇട വഴികളിലും തൊടികളിലും വരച്ച നിഴല്‍ ചിത്രങ്ങള്‍ക്കിടയില്‍ നീ ഒളിച്ചിരുന്ന് വേട്ടയാടി. ആ നിഴലുകള്‍ക്കിടയില്‍ മറ്റൊരു നിഴലായി ഞാന്‍ നിന്നെ പിന്തുടര്‍ന്നിരുന്നു. സ്വന്തമായി രൂപമില്ലാതെ മറ്റെന്തിന്റെയോ ഒരു നിഴലായി!!!

പിന്നീടുള്ള  ജീവിത വഴികളില്‍ തലസ്ഥാന നഗരിയിലെ ഇരുണ്ട തെരുവുകല്‍ക്കിടയിലൂടെ, അള്‍സൂര്‍ അമ്പലത്തിനു പിറകിലെ ഹിജടാ തെരുവുകളിലൂടെ, ബാന്ദ്രയുടെയും ഗോരഗാവിന്റെയും അഴുകിയ പിന്നാമ്പുരങ്ങളിലൂടെ, സോനാഗുചിയുടെ നിലവിളികല്കും പൊട്ടിച്ചിരിക്കുമിടയിലൂടെ, പൂക്കട മാര്കട്ടിന്റെയും കൊതചാവടിയുടെയും ചീഞ്ഞളിഞ്ഞ മല്ലിക പൂക്കള്‍ക്കിടയിലൂടെ, വൈദ്യ നാഥന്‍ തെരുവിന്റെയും ചൂളൈ മേടിന്റെയും ദുഷിച്ച ഗന്ധങ്ങളിലൂടെ ...നീ എന്നെ എത്ര നാള്‍ വലിച്ചിഴച്ചു.

ഒടുവില്‍ അഞ്ചു വര്ഷം മുന്പ് ഒരു ശ്രാദ്ധ ദിനത്തില്‍ നീ കുടിയിരിക്കുന്ന ആലമാരത്തിന് കീഴിലെ ആചാരങ്ങള്‍ പ്രവാസികളായ എന്‍റെ സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടി പകര്തുന്നതിനിടയിലാണ് നീ എന്‍റെ ചൈന മൊബൈലില്‍ കയറിക്കൂടിയ വിവരം ഞാനറിയുന്നത്. ഇത്ര കാലമായിട്ടും എന്നെ വെറുതെ വിടാന്‍ നിനക്ക് മനസ്സ് വരുന്നില്ലല്ലോ!!
ഇപ്പോള്‍ ഇതാ ഇവിടെയും നീ എന്നെ പീഡനങ്ങളുടെ വിദേശ ഭാഷ്യങ്ങളിലേക്ക് ദയാരഹിതമായി പരാവര്‍ത്തനം ചെയ്യുന്നു. എന്‍റെ കൂടെയുള്ള മദാമ്മയുടെ , കച്ച അഴിച്ചുമാറുമ്പോള്‍ ഒരു പേര്‍ഷ്യന്‍ കാര്പട്റ്റ് പോലെ ചുരുളഴിഞ്ഞു വീഴുന്ന മുലകളുടെ ഇടയിലേക്ക് എന്‍റെ നീല നിറങ്ങള്‍ മാഞ്ഞു പോകുന്നു.

കാരുണ്യത്തിന്റെ കാവലാളായ എന്‍റെ അമ്മമാരെ വിളിച്ചു , കടവന്നൂരമ്മ യെയും, കാവിലുംപാറ ഭഗവതിയെയും വിളിച്ചു ഞാന്‍ നിന്നോട് കേഴുന്നു , എന്‍റെ ഗുളികാ ....നീ എന്നെ വെറുതെ വിട്ടേക്ക്....ആയിരം കാതങ്ങല്‍ക്കപ്പുരത് , അലയാഴികല്‍ക്കപ്പുരത്, തെക്കിനിയില്‍ ഇരിക്കുന്ന അമ്മാവന്റെ ഞണ്ട് ഇറുക്കി പിടിച്ചിരിക്കുന്ന തൊണ്ടയില്‍ നിന്നും കുറുകുന്ന കഫതോടൊപ്പം ഇടറി വീഴുന്ന പ്രാര്‍ത്ഥന ഞാന്‍ കേള്‍ക്കുന്നു, മൂര്തിത്വേ, പരികല്പിതെ ശഷഭ്രുതോ....ലോകാനാം പ്രളയോതിത സ്ഥിതി വിഭോ..................

endosulphan

മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം എന്‍റെ കമ്പ്യുട്ടറില്‍
ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. മലയാളം ബ്ലോഗ്‌ അക്കാദമിയുടെ
ഭാരവാഹികളിരോളായ പഴയ സഖാവ് പല തവണ അതിനുള്ള വഴികള്‍ പറഞ്ഞു തന്നെങ്കിലും
എനിക്കിതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് ജീ മെയിലിന്റെ ഒരു ജാലകം തുറന്നു
വെച്ച് അതിലൂടെയാണ് എന്‍റെ ഫേസ് ബുക്ക്‌ പ്രവേശനം. ഫേസ് ബുക്കില്‍
എന്തെങ്കിലും മലയാളത്തില്‍ എഴുതണമെങ്കില്‍ ജീ മെയില്‍ ജാലകത്തിലൂടെ
തിരിച്ചു ചാടും. കമ്പോസ് മെയില്‍ ഓപ്പണ്‍ ചെയ്ത് ടെക്സ്റ്റ്‌ ബോക്സിന്റെ
നേരെ മുകളില്‍ ഇടത്തേ അറ്റത്തെ ആദ്യാക്ഷരിയില്‍ അച്ഛനെ മനസ്സില്‍
ധ്യാനിച്ച്‌ ഒരു കുത്ത് കുത്തി, രാജകീയ പ്രൌടിയോടെ ഒരു കുഞ്ഞു വെളുത്ത
ചതുരത്തില്‍ അവന്‍ കൂടുതല്‍ കറുത്ത നിറത്തില്‍ തെളിഞ്ഞു വന്നു. 'അ ' എന്ന
അക്ഷരം! ഉറക്കം വരുന്നില്ല , ഉണര്‍വിനെ വാക്കുകളുടെ വിരസതയാല്‍ ഞെരിച്ചു
കൊല്ലാന്‍ ശ്രമിക്കാം. ഉറങ്ങിയാല്‍ എഴുന്നേല്‍ക്കാന്‍ പറ്റിയില്ലെങ്കിലോ
എന്നൊരു ഭയം. മങ്ങലാപുരതുകാരി ഒരു ഡോക്ടര്‍ പറഞ്ഞത് അടുത്ത് തന്നെ ഒരു
അറ്റാക്കിനു സാധ്യതയുണ്ടെന്നാണ്. അവള്‍ ദീര്‍ഘായുസ്സായിരിക്കട്ടെ!
മരിക്കാന്‍ ഭയമുണ്ടായിട്ടല്ല. കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോള്‍ ഒരാധി.
   
മൂത്തവന്‍ പാച്ചുവിനെ ഞാന്‍ പഠിച്ച അതെ പ്രാഥമിക വിദ്യാലയത്തില്‍ ആണ്
ചേര്‍ത്തത്. അവന്‍ എന്നെപ്പോലെ തന്നെ ജൈവ വളം തിന്നു വളരട്ടെ, ഇടയ്ക്കു
ചില പുഴുക്കുത്തല്‍ ഒക്കെയുണ്ടാകും, സാരമില്ല അതൊക്കെ പ്രകൃതിയുടെ ഒരു
ഭാഗമാണ്. എന്‍റെ കുട്ടിക്കാലത്തോടുള്ള ഒരു നൊസ്റ്റാള്‍ജിയ കൂടെ അതിന്നു
പിന്നിലുണ്ടെന്ന് കൂട്ടിക്കോ. എന്നെ മലയാളം പഠിപ്പിച്ച നാണു മാഷ്‌,
മൂക്കിലൂടെ ചീറ്റുന്ന ശബ്ദമുണ്ടാക്കി കൂരി വടി ഓങ്ങുന്ന ഇന്ഗ്ലീഷിന്റെ
കുഞ്ഞിക്കണ്ണന്‍ മാഷ്‌, വേങ്ങോളി അയ്യപ്പന്‍ വിളക്കിന്റെ സമയത്ത് കുംഭ
കുലുക്കി ഉറഞ്ഞു തുള്ളുന്ന കണക്കു മാഷ്‌ നമ്പൂതിരി, ഒരു തുള്ളി കള്ള് പോലും
കുടിക്കാതെ നമ്പൂതിരി മഷക്കെങ്ങിനെ ഇങ്ങനെ ഉറഞ്ഞു തുള്ളാന്‍ കഴിയുന്നു
എന്ന് പലവട്ടം ഞാന്‍ ആലോചിച്ചിട്ടുണ്ട്. പിന്നീട് ആന്റണി നിര്‍ത്തലാക്കിയ
ചാരായം അഞ്ഞൂറ് മില്ലിക്ക് മേല്‍ അടിച്ചു കളയാം വെള്ളി കനാലിന്റെ കരയിലും ,
കാക്കന്നൂര്‍ തിറയിലും, പാളയം ചന്ദയിലും ബെകറി ജന്ഗ്ഷനിലും എത്രയോ തവണ
ഞാന്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട് !!
      രണ്ടാമത്തവന്‍ കുഞ്ഞൂസിനെ
അങ്ങിനെ വളര്‍ത്തിയാല്‍ പോര . അവനെ ഇങ്ങ്ലീഷ്‌ മീഡിയത്തില്‍ പറഞ്ഞയക്കണം.
എന്ടോ സള്‍ഫാന്‍ തളിച്ച് വളര്‍ത്തണം . എന്നാലെ ആധുനിക ലോകത്തിലെ കീടങ്ങളെ
ചെറുത്‌ നില്‍ക്കാനുള്ള ശേഷി അവനുണ്ടാകൂ. (എന്ടോ സള്‍ഫാന്‍
കൊടുംബിരിക്കൊണ്ടിരിക്കുന്ന സമയത്ത് കടുത്ത പിണറായി പക്ഷക്കാരനായ എന്‍റെ
സുഹൃത്ത്‌ തൊമ്മന്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ' എടാ നീ നിന്‍റെ
നേതാക്കളെയും കൂട്ടി ആ പ്രദേശത്ത് പോയി നിന്നാല്‍ എന്ടോ സള്‍ഫാന്‍
അടിക്കേണ്ട ആവശ്യമൊന്നും വരില്ല, ഒരുമാതിരി കീടങ്ങളൊക്കെ
ചത്തോടുങ്ങിക്കോലും, അല്ലെങ്ങില്‍ സ്വമേധയ വിട്ടൊഴിഞ്ഞു  പൊയ്ക്കോളും' .)
ആധുനിക
ലോകം എന്തൊക്കെ ഭീകരതകളും ആയാണ് എന്‍റെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്
എന്ന് ആര്‍ക്കറിയാം. ഒരു പക്ഷെ നമ്മള്‍ എല്ലാം തന്നെ വിടാതെ കൊണ്ട്
നടക്കുന്ന മൊബൈല്‍ ഫോണുകള്‍ തന്നെയാകും നമ്മുടെ അന്തകന്മാര്‍.
ആന്ദ്രോയിടിന്റെ ചിഹ്നം ആധുനിക ലോകത്തിലെ ചെകുത്താനെ പോലെ എനിക്ക്
തോന്നിപ്പിക്കുന്നത് വെറുതെയായിരിക്കണേ എന്‍റെ ദൈവമേ. എന്നാലും ഓരോ കുഞ്ഞു
ഫുകുഷിമ ആണവ നിലയവും കയ്യില്‍, ചെവിയോടടുത്, നെഞ്ചില്‍ വിടാതെ,
ലിംഗത്തോട് അടുപ്പിച്ചു....................ദൈവമേ എന്‍റെ കുഞ്ഞുങ്ങള്‍ക്ക്
ഒന്നും വരുത്തല്ലേ!!!

Tuesday 3 February 2009

തര്ക്കൊലൈ അഥവാ ആത്മഹത്യ

ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ സ്ഫടിക ഭരണിയില്‍ , സ്വര്‍ണ മല്സ്യത്തിനു ഒരു ബാഹ്യാകാസമോഹം . തൊട്ടടുത്ത്‌ സൂക്ഷ്മതരംഗയടുപ്പില്‍ കരിയുന്ന ഒരു ഭ്രത്രുഹൃടയതിന്‍ മണം , അവന്‍റെ ആവെസതിന്റെ ആക്കം കൂട്ടി . സ്ഫ്ടികതടവില്‍ നിന്നും മേഘസ്വപ്നങ്ങളിലെക്കവന്‍ കുതിച്ചുയര്‍ന്നു . ജലത്തില്‍ പ്ലവമാകാന്‍ മാത്രം കെല്പുല്ലതക്കുന്ന ലോലമാം ചിറകുകള്‍ ഭൂഗുരുത്വത്തോട്‌ തളര്‍ന്നു....കരിഞ്ഞ വിപ്ലവസ്വപ്നങ്ങളുടെ മോഹഭങ്ങതാല്‍ തര്‍ക്കോല പണ്നുവാന്‍ താഴോട്ടു ചാടിയൊരു വെളുത്ത പൂച്ച , നാലുകാലില്‍ മാത്രം വീഴുന്ന thanteyanugrahathil അന്തം വിട്ടു മേലോട്ട് നോക്കി വാപൊളിച്ചു നില്‍ക്കവേ , പൊളിച്ച വായില്‍ വന്നുവീണൂ നമ്മുടെ ഹതഭാഗ്യനായ സ്വര്‍ണമത്സ്യം.
തര്‍ക്കോല adhavaa aathmahathya

Wednesday 14 January 2009

തൃശൂര്‍ പൂരം വെടിമരുന്നു പുരയില്‍ തിരിതെരുക്കുന്ന പണി കിട്ടിയ കുഞ്ഞികിട്ടന്‍ മുന്തിയൊരു പണിയിലെക്കുള്ള നോട്ടവുമായി രപായിചേട്ടനെ പരമാവധി സുസ്രൂഷിച്ചും ചേട്ടന്‍റെ കോണകം ഉള്‍പെടെയുള്ള ഉടയാടകള്‍ കഴുകിയും സന്തോഷിപ്പിച്ചു കൊണ്ടിരിക്കേ അതാ വരുന്നു മനോരമയുടെ ഒരു മൂലയില്‍ ആ വാര്‍ത്ത. 'പട്ടം പറത്താന്‍ വിദഗ്ധരായ കുട്ടികളെ ആവശ്യമുണ്ട് .

Monday 12 January 2009

enthu parayaan, valinjhu nadannum ozhinjhumaariyum thalamuriyanmaarude koode thalakuthimarinjhum oduvil nivarnnezhunnetath veendum ee naarakeeyaanubhavangal tharunna swargasamanamaam purantholiyulla cheriya dweepil thanne!......praanan athimarakkombil sookshicha pazhaya kuranganaavaan, ee jalaasayathil aarthiyulla viddimuthalachaar illallo!