മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം എന്‍റെ കമ്പ്യുട്ടറില്‍
ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. മലയാളം ബ്ലോഗ് അക്കാദമിയുടെ
ഭാരവാഹികളിരോളായ പഴയ സഖാവ് പല തവണ അതിനുള്ള വഴികള്‍ പറഞ്ഞു തന്നെങ്കിലും
എനിക്കിതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് ജീ മെയിലിന്റെ ഒരു ജാലകം തുറന്നു
വെച്ച് അതിലൂടെയാണ് എന്‍റെ ഫേസ് ബുക്ക് പ്രവേശനം. ഫേസ് ബുക്കില്‍
എന്തെങ്കിലും മലയാളത്തില്‍ എഴുതണമെങ്കില്‍ ജീ മെയില്‍ ജാലകത്തിലൂടെ
തിരിച്ചു ചാടും. കമ്പോസ് മെയില്‍ ഓപ്പണ്‍ ചെയ്ത് ടെക്സ്റ്റ് ബോക്സിന്റെ
നേരെ മുകളില്‍ ഇടത്തേ അറ്റത്തെ ആദ്യാക്ഷരിയില്‍ അച്ഛനെ മനസ്സില്‍
ധ്യാനിച്ച് ഒരു കുത്ത് കുത്തി, രാജകീയ പ്രൌടിയോടെ ഒരു കുഞ്ഞു വെളുത്ത
ചതുരത്തില്‍ അവന്‍ കൂടുതല്‍ കറുത്ത നിറത്തില്‍ തെളിഞ്ഞു വന്നു. 'അ ' എന്ന
അക്ഷരം! ഉറക്കം വരുന്നില്ല , ഉണര്‍വിനെ വാക്കുകളുടെ വിരസതയാല്‍ ഞെരിച്ചു
കൊല്ലാന്‍ ശ്രമിക്കാം. ഉറങ്ങിയാല്‍ എഴുന്നേല്‍ക്കാന്‍ പറ്റിയില്ലെങ്കിലോ
എന്നൊരു ഭയം. മങ്ങലാപുരതുകാരി ഒരു ഡോക്ടര്‍ പറഞ്ഞത് അടുത്ത് തന്നെ ഒരു
അറ്റാക്കിനു സാധ്യതയുണ്ടെന്നാണ്. അവള്‍ ദീര്‍ഘായുസ്സായിരിക്കട്ടെ!
മരിക്കാന്‍ ഭയമുണ്ടായിട്ടല്ല. കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോള്‍ ഒരാധി.
മൂത്തവന്‍ പാച്ചുവിനെ ഞാന്‍ പഠിച്ച അതെ പ്രാഥമിക വിദ്യാലയത്തില്‍ ആണ്
ചേര്‍ത്തത്. അവന്‍ എന്നെപ്പോലെ തന്നെ ജൈവ വളം തിന്നു വളരട്ടെ, ഇടയ്ക്കു
ചില പുഴുക്കുത്തല്‍ ഒക്കെയുണ്ടാകും, സാരമില്ല അതൊക്കെ പ്രകൃതിയുടെ ഒരു
ഭാഗമാണ്. എന്‍റെ കുട്ടിക്കാലത്തോടുള്ള ഒരു നൊസ്റ്റാള്‍ജിയ കൂടെ അതിന്നു
പിന്നിലുണ്ടെന്ന് കൂട്ടിക്കോ. എന്നെ മലയാളം പഠിപ്പിച്ച നാണു മാഷ്,
മൂക്കിലൂടെ ചീറ്റുന്ന ശബ്ദമുണ്ടാക്കി കൂരി വടി ഓങ്ങുന്ന ഇന്ഗ്ലീഷിന്റെ
കുഞ്ഞിക്കണ്ണന്‍ മാഷ്, വേങ്ങോളി അയ്യപ്പന്‍ വിളക്കിന്റെ സമയത്ത് കുംഭ
കുലുക്കി ഉറഞ്ഞു തുള്ളുന്ന കണക്കു മാഷ് നമ്പൂതിരി, ഒരു തുള്ളി കള്ള് പോലും
കുടിക്കാതെ നമ്പൂതിരി മഷക്കെങ്ങിനെ ഇങ്ങനെ ഉറഞ്ഞു തുള്ളാന്‍ കഴിയുന്നു
എന്ന് പലവട്ടം ഞാന്‍ ആലോചിച്ചിട്ടുണ്ട്. പിന്നീട് ആന്റണി നിര്‍ത്തലാക്കിയ
ചാരായം അഞ്ഞൂറ് മില്ലിക്ക് മേല്‍ അടിച്ചു കളയാം വെള്ളി കനാലിന്റെ കരയിലും ,
കാക്കന്നൂര്‍ തിറയിലും, പാളയം ചന്ദയിലും ബെകറി ജന്ഗ്ഷനിലും എത്രയോ തവണ
ഞാന്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട് !!
രണ്ടാമത്തവന്‍ കുഞ്ഞൂസിനെ
അങ്ങിനെ വളര്‍ത്തിയാല്‍ പോര . അവനെ ഇങ്ങ്ലീഷ് മീഡിയത്തില്‍ പറഞ്ഞയക്കണം.
എന്ടോ സള്‍ഫാന്‍ തളിച്ച് വളര്‍ത്തണം . എന്നാലെ ആധുനിക ലോകത്തിലെ കീടങ്ങളെ
ചെറുത് നില്‍ക്കാനുള്ള ശേഷി അവനുണ്ടാകൂ. (എന്ടോ സള്‍ഫാന്‍
കൊടുംബിരിക്കൊണ്ടിരിക്കുന്ന സമയത്ത് കടുത്ത പിണറായി പക്ഷക്കാരനായ എന്‍റെ
സുഹൃത്ത് തൊമ്മന്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ' എടാ നീ നിന്‍റെ
നേതാക്കളെയും കൂട്ടി ആ പ്രദേശത്ത് പോയി നിന്നാല്‍ എന്ടോ സള്‍ഫാന്‍
അടിക്കേണ്ട ആവശ്യമൊന്നും വരില്ല, ഒരുമാതിരി കീടങ്ങളൊക്കെ
ചത്തോടുങ്ങിക്കോലും, അല്ലെങ്ങില്‍ സ്വമേധയ വിട്ടൊഴിഞ്ഞു പൊയ്ക്കോളും' .)
ആധുനിക
ലോകം എന്തൊക്കെ ഭീകരതകളും ആയാണ് എന്‍റെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്
എന്ന് ആര്‍ക്കറിയാം. ഒരു പക്ഷെ നമ്മള്‍ എല്ലാം തന്നെ വിടാതെ കൊണ്ട്
നടക്കുന്ന മൊബൈല്‍ ഫോണുകള്‍ തന്നെയാകും നമ്മുടെ അന്തകന്മാര്‍.
ആന്ദ്രോയിടിന്റെ ചിഹ്നം ആധുനിക ലോകത്തിലെ ചെകുത്താനെ പോലെ എനിക്ക്
തോന്നിപ്പിക്കുന്നത് വെറുതെയായിരിക്കണേ എന്‍റെ ദൈവമേ. എന്നാലും ഓരോ കുഞ്ഞു
ഫുകുഷിമ ആണവ നിലയവും കയ്യില്‍, ചെവിയോടടുത്, നെഞ്ചില്‍ വിടാതെ,
ലിംഗത്തോട് അടുപ്പിച്ചു....................ദൈവമേ എന്‍റെ കുഞ്ഞുങ്ങള്‍ക്ക്
ഒന്നും വരുത്തല്ലേ!!!

No comments:
Post a Comment